ADVERTISEMENT

ആലപ്പുഴ∙ ചേർത്തല നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലറും ചേര്‍ത്തല മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റുമായ നഗരസഭ 11ാം വാര്‍ഡ് പുലിയന്നൂര്‍ മഠം (ജയകാര്‍ത്തികയില്‍) എം. ജയശങ്കര്‍ (54) അന്തരിച്ചു. ചേര്‍ത്തല നഗരസഭയില്‍ കഴിഞ്ഞ മൂന്നു കൗണ്‍സിലിലും സ്വതന്ത്രനായി വിജയിച്ച് അംഗമായിരുന്നു. ട്രേഡേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, ജീവന്‍ ടി.വി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: അല്‍പാ ജയശങ്കര്‍. മകന്‍:നവീന്‍. സഹോദരങ്ങള്‍: ബീനാമേനോന്‍, മായാപ്രഭാകരന്‍, ഗീതാഉണ്ണി.

പുലിയന്നൂര്‍മഠം പരേതരായ അഡ്വ.എം.പി.ഗോപിനാഥമേനോന്റെയും (റിട്ട.മാക്ഡവല്‍ ഉദ്യോഗസ്ഥന്‍) പ്രൊഫ.പത്മജാമേനോന്റെയും (ചേര്‍ത്തല ശ്രീനാരായണാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി) മകനാണ്. അമ്മ പ്രൊഫ.പത്മജാമേനോന്റെ മരണാനന്തര ചടങ്ങു നടക്കുന്ന ദിനത്തിലായിരുന്നു ജയശങ്കറിന്റെ വിയോഗം. കഴിഞ്ഞ 31നായിരുന്നു പത്മജാമേനോന്‍ (85) മരിച്ചത്. 

English Summary: Cherthala Municipality Councillor M Jayashankar Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com