‘ഇത് ഇന്ത്യൻ സംസ്കാരമല്ല’: രാഹുൽ പ്രിയങ്കയെ ചുംബിച്ചതിൽ യുപി മന്ത്രി

Rahul Gandhi, Priyanka Gandhi (Photo: Twitter, @screen_image), Dinesh Pratap Singh (Photo: ANI, Twitter)
പ്രിയങ്ക ഗാന്ധിയെ ചുംബിക്കുന്ന രാഹുൽ ഗാന്ധി (Photo: Twitter, @screen_image), ദിനേശ് പ്രതാപ് സിങ് (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

റായ്ബറേലി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ പൊതുവേദിയിൽ വച്ച് ചുംബിച്ചതിനെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിങ്. പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് പ്രതാപ് സിങ് പറഞ്ഞു. 

ആർഎസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ‘‘ആർഎസ്എസിനെ കൗരവർ എന്ന് രാഹുൽ ഗാന്ധി വിളിക്കുമ്പോൾ, അദ്ദേഹം ഒരു പാണ്ഡവനാണെന്നാണോ സൂചിപ്പിക്കുന്നത്?. അദ്ദേഹം സ്വയം ഒരു പാണ്ഡവനായി കാണുന്നുവെങ്കിൽ, ഏത് പാണ്ഡവനാണ് 50-ാം വയസ്സിൽ സഹോദരിയെ പരസ്യമായി ചുംബിച്ചത്? ഇത് നമ്മുടെ സംസ്കാരമല്ല. കാരണം ഇന്ത്യൻ സംസ്കാരം അത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല’’– അദ്ദേഹം പറഞ്ഞു.

ജനുവരി 3ന് ഭാരത് ജോഡോ യാത്രയുടെ പര്യടനം ഉത്തർപ്രദേശിലെത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധിയെ ചുംബിച്ചത്. ഇതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

English Summary: UP minister Dinesh Pratap Singh objects to Rahul Gandhi's kiss for sister Priyanka Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS