ADVERTISEMENT

തൃശൂർ∙ 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ദമ്പതികളെ തിരഞ്ഞ് പൊലീസ്. തൃശൂർ വടൂക്കര സ്വദേശി പി.ഡി.ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആൺമക്കൾ എന്നിവർ നാട്ടുകാരുടെ നിക്ഷേപങ്ങളുമായി മുങ്ങിയെന്നാണ് പരാതി. നാലുപേർക്കുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇവർക്കെതിരെ 10 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

70 വർഷമായി ധനകാര്യ സ്ഥാപനം നടത്തി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവർ. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിൽ ധനവ്യവസായം എന്ന പേരിൽ തുടങ്ങിയ പണമിടപാട് സ്ഥാപനത്തിൽ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകർ. നിക്ഷേപങ്ങൾക്ക് 15 മുതൽ 18 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 8,500 രൂപ വരെ കിട്ടും. സാധാരണക്കാർ മുതൽ ബിസിനസുകാർ വരെ ലക്ഷങ്ങൾ നിക്ഷേപിച്ചു. എട്ടും പത്തും വർഷമായി മുടങ്ങാതെ പലിശ കിട്ടിയവരുണ്ട്.

Read Also: യൂസഫലിയെ തോൽപിച്ചെന്ന് ‘നമ്പർ’; റാണ പുതിയ ‘മോൻസൻ’, തട്ടിപ്പുരീതികളുമായി ഏറെ സ‍ാമ്യം

നിക്ഷേപങ്ങൾ മറ്റുള്ളവർക്ക് കൊള്ള പലിശയ്ക്ക് നൽകി ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു നാട്ടുകാർ പറയുന്നു. വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാൻഡിനെ കൊണ്ടുവന്നു. ആഡംബര വാഹനങ്ങൾ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകളുണ്ട്. ഒടുവിൽ ബിസിനസ് തകർന്നതോടെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

Read Also: കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി - വിഡിയോ

English Summary: Police search for Thrissur Couple in Investment Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com