ADVERTISEMENT

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചെന്ന ആരോപണം തള്ളിയ പ്രതി ശങ്കർ മിശ്രയ്ക്കെതിരെ പരാതിക്കാരി. ശങ്കർ മിശ്രയുടെ ആരോപണം തെറ്റും കെട്ടിച്ചമച്ചതുമാണെന്ന് അവർ പറഞ്ഞു. ‘‘അയാൾ ചെയ്ത തീർത്തും മ്ലേച്ഛമായ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നതിനു പകരം, എന്നെ കൂടുതൽ ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത്’’–  അവർ പറഞ്ഞു.

തനിക്കുണ്ടായതുപോലുള്ള അനുഭവത്തിലൂടെ മറ്റൊരാളും കടന്നുപോകാതിരിക്കാൻ അവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് ഉറപ്പാക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നും പരാതിക്കാരി വ്യക്തമാക്കി. കസ്റ്റഡി അപേക്ഷ കീഴ്ക്കോടതി നിരസിച്ചതിനെതിരായ ഡൽഹി പൊലീസിന്റെ ഹർജി അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കവെയാണു സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചെന്ന ആരോപണം ശങ്കർ മിശ്ര നിഷേധിച്ചത്.

Read Also: ‘മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല’: ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ മറുപടി

മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും തനിക്കു സമീപിക്കാവുന്ന രീതിയിലായിരുന്നില്ല അവരുടെ ഇരിപ്പിടമെന്നും പ്രതി കോടതിയിൽ വാദിച്ചിരുന്നു. കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്ക് – ഡൽഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.

English Summary: "Instead Of Being Remorseful...": Woman Reacts To "Peed On Herself" Claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com