ന്യൂഡൽഹി ∙ ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശീത തരംഗം. ഡൽഹിയിൽ 6 ഡിഗ്രിയാണ് കുറഞ്ഞ താപനില. മൂടൽ മഞ്ഞ് റോഡ് - റെയിൽ - വ്യോമ ഗതാഗതത്തെ ബാധിച്ചു. ശീത തരംഗത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ 10 മണി മുതൽ മൂന്ന് മണി വരെയാക്കി.
രാജസ്ഥാനിൽ കുറഞ്ഞ താപനില മൈനസ് നാല് ഡിഗ്രിയിലേക്ക് എത്തി. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും തുടരുകയാണ്. ഈ മാസം 20 വരെ കടുത്ത ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
English Summary: Cold wave returns in Delhi, chill likely to intensify for 2-3 days, warns IMD