ജോഡോ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച; വലയം ഭേദിച്ചെത്തി രാഹുലിനെ ആലിംഗനം ചെയ്യാൻ ശ്രമം

rahul-gandhi-security-breach-1
സുരക്ഷാ വലയം ഭേദിച്ചെത്തിയ ആൾ രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നു. (Screengrab: Manorama News)
SHARE

ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ വലയം ഭേദിച്ചെത്തിയ ആൾ രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. യാത്ര പഞ്ചാബിലെ ഹോഷിയാർപുരിൽ എത്തിയപ്പോഴാണ് സംഭവം. 

മറ്റു നേതാക്കള്‍ക്കൊപ്പം രാഹുൽ ഗാന്ധി കാൽനട യാത്ര തുടരുന്നതിനിടെ, മഞ്ഞ ജാക്കറ്റ് ധരിച്ച് ഓടിയെത്തിയ ആൾ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. മറ്റു കോൺഗ്രസ് നേതാക്കൾ ഉടൻ ഇയാളെ പിടിച്ചുമാറ്റി.

Read more at: രാഹുല്‍ കശ്മീരില്‍ സൂക്ഷിച്ച് നടക്കണം; കാറാകും ഉചിതം: മുന്നറിയിപ്പുമായി കേന്ദ്രം

യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമ്പോൾ,  ചില ഭാഗങ്ങളിൽ കാൽനട യാത്ര നടത്തരുതെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്രസുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനിടെയാണ് പഞ്ചാബിലെ പര്യടനത്തിനിടെ സരുക്ഷാ വീഴ്ചയുണ്ടായത്.

English Summary: Man breaches security, attempts to hug Rahul Gandhi during Bharat Jodo Yatra in Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS