ADVERTISEMENT

തൊടുപുഴ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് 1971 സെപ്റ്റംബർ 15നായിരുന്നു ശാന്തയും പി.ജെ.ജോസഫും തമ്മിലുള്ള വിവാഹം. വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി കുടുംബാംഗമാണ് ശാന്ത ജോസഫ്. സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ.

Read Here: പി.ജെ.ജോസഫ്– ഡോ.ശാന്ത സ്നേഹ‘മുന്നണി’ക്ക് അൻപതാണ്ട് (പി.ജെ.ജോസഫിന്റെയും ഡോ.ശാന്തയുടെയും  50–ാം വിവാഹ വാർഷികത്തിന് മനോരമ പ്രസിദ്ധീകരിച്ച വാർത്ത)

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.

English Summary: PJ Joseph's Wife Dr. Santha Joseph Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com