ലക്നൗ ∙ സ്കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ച് പെൺകുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലാണു സംഭവം. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടർ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയിൽ. വിഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുത്തു.
English Summary: Youngsters Seen Hugging on Moving Scooty in Lucknow Hazratganj, Driver detained