ADVERTISEMENT

ഹൈദരാബാദ്∙ സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയ യുവാവിന് പണികിട്ടി. വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിൻ രാജമുന്ദ്രിയിൽ എത്തിയപ്പോൾ ഫൊട്ടോ എടുക്കുന്നതിനായി ഇയാൾ കയറി. എന്നാൽ ഇയാൾ കയറിയതും ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞു. 

ഇതോടെ യുവാവിന് പുറത്തിറങ്ങാൻ കഴിയാതെയായി. പുറത്തിറങ്ങാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ട്രെയിനിന്റെ വാതിൽ തുറക്കാൻ യുവാവ് ശ്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതോടെ അടുത്ത സ്റ്റോപ്പായ വിജയവാഡ വരെ യുവാവ് ട്രെയിനിൽ കുടുങ്ങി. 159 കിലോമീറ്ററാണ്  രാജമുന്ദ്രിയിൽനിന്ന് വിജയവാഡയിലേക്കുള്ള ദൂരം.

Read also: മോഷണക്കുറ്റത്തിന് പ്രാകൃതശിക്ഷ: പൊതുസ്ഥലത്ത് 4 പേരുടെ കൈ വെട്ടി താലിബാൻ

ട്രെയിനിൽ കുടുങ്ങിയ യുവാവും ടിക്കറ്റ് മാസ്റ്ററുമായുള്ള സംഭാഷണവും വൈറലായി. ‘എന്തിനാണ് നിങ്ങൾ ചിത്രങ്ങൾ എടുക്കുന്നതിനായി ട്രെയിനിനുള്ളിൽ കയറിയത്? നിങ്ങൾ എന്താണ് ചെയ്തത് എന്നതിനെകുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ?  ഇനി വിജയവാഡയിലാണ് അടുത്ത സ്റ്റോപ്പ്. അതുവരെ യാത്ര ആസ്വദിക്കുക. നിങ്ങൾക്ക് ട്രെയിനിനു പുറത്തുനിന്ന് ചിത്രങ്ങൾ എടുക്കാമായിരുന്നു. ഇനി നിങ്ങൾക്ക് അനാവശ്യമായി ആറു മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്യേണ്ടി വരും.’– എന്നാണ് ടിക്കറ്റ് മാസ്റ്റർ പറയുന്നത്. വിശാഖപട്ടണം വരെയുള്ള ടിക്കറ്റ് ചാർജ് നൽകിയ ശേഷം അയാൾ അവിടെനിന്നും തിരികെ പോന്നു. ഇയാൾക്കു മേൽ പിഴയൊന്നും ചുമത്തിയിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. 

English Summary: Man boarded in Vande Bharat train for selfie ends up travelling from Rajahmundry to Vijayawada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com