ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ പരിശോധന നടത്താത്ത ജീവനക്കാരുള്ള ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഫെബ്രുവരി ഒന്നു മുതൽ പ്രവർത്തിക്കാനാകില്ലെന്നു മന്ത്രി വീണാ ജോർജ്. എല്ലാ തരം ഭക്ഷ്യോൽപാദന, വിതരണ സ്ഥാപനങ്ങൾക്കും ഇതു ബാധകമായിരിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണു വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതും വ്യാജമായതുമായ സർട്ടിഫിക്കറ്റ് കണ്ടെത്തിയാൽ സ്ഥാപനം പൂട്ടും. പരിശോധന നടത്തുമ്പോൾ പൂട്ടുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Veena George, Hotels, Restaurents, Health Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com