ADVERTISEMENT

ചെന്നൈ∙ ചെന്നൈ–തിരുച്ചറപ്പള്ളി ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന വിവാദത്തിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ. തേജസ്വി സൂര്യ ചെയ്തത് വലിയ തെറ്റാണെന്നും ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നും കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ് എന്നിവർ പ്രതികരിച്ചു. 

തേജസ്വ സൂര്യയുടെ നിരുത്തരവാദപരമായ പ്രവൃത്തി ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതാണ്. നിയമപ്രകാരം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ പരിശോധന നടത്തേണ്ടതായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഇതിലൂടെ പ്രശ്നത്തിലായി. വിമാനം മൂന്നു മണിക്കൂറോളം വൈകിയെന്നും ഡിഎംകെ നേതാവ് സെന്തിൽ ബാലാജി പറഞ്ഞു. 

Read also: സെൽഫിയെടുക്കാൻ വന്ദേ ഭാരതിൽ; ഓട്ടോമാറ്റിക് വാതിൽ അടഞ്ഞു, ഇറങ്ങിയത് 159 കി.മി അകലെ

‘ബിജെപി വിഐപികൾ. എയർലൈൻ എന്തുകൊണ്ടാണ് പരാതിപ്പെടാത്തത്? ബിജെപിയുടെ അധികാരസമൂഹത്തിന്റെ പതിവ് ഇതാണോ? യാത്രക്കാരുടെ സുരക്ഷയിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയാണോ? ഓ, നിങ്ങൾക്ക് ബിജെപിയുടെ വിഐപികളെ ചോദ്യം ചെയ്യാനാവില്ലല്ലോ’– എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജവാല അഭിപ്രായപ്പെട്ടു. തേജസ്വിയുടെ നിരുത്തരവാദപരമായ പെരുമാറ്റം യാത്രക്കാരുടെ ജീവനാണ് അപകടത്തിലാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ വിമർശിച്ചു. 

ഡിസംബർ 10ന്  ചെന്നൈയിൽ നിന്നു തൃച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. ബിജെപിയുടെ യുവനേതാവും  എംപിയുമായ തേജസ്വി സൂര്യയാണു വാതിൽ തുറന്നതെന്ന വെളിപ്പെടുത്തലുമായി സഹയാത്രികർ രംഗത്തു വന്നതോടെയാണു സംഭവം പുറത്തെത്തിയത്. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഏതു യാത്രക്കാരനാണു വാതിൽ തുറന്നതെന്ന് ഡിജിസിഎയും ഇൻഡിഗോയും വെളിപ്പെടുത്തിയില്ല. 

Read also: തമിഴ്നാടിന്റെ പേര് ‘തമിഴകം’ എന്നാക്കി മാറ്റാൻ നിർദേശിച്ചിട്ടില്ല: ഗവർണർ

ചെന്നൈയിൽ നിന്നു രാവിലെ 10.05നു പുറപ്പെടേണ്ടിയിരുന്ന 6ഇ 7339 വിമാനത്തിലാണ് അടിയന്തരഘട്ടത്തിൽ മാത്രം തുറക്കേണ്ട വാതിൽ തുറന്നത്. തുടർന്ന് നിർബന്ധിത എൻജിനീയറിങ് പരിശോധന പൂർത്തിയാക്കി, 2 മണിക്കൂറിനു ശേഷമാണു യാത്ര തുടർന്നത്. യാത്രക്കാരൻ  മാപ്പു പറഞ്ഞുവെന്നും ഇൻഡിഗോ വിശദീകരിക്കുന്നു. തേജസ്വി സൂര്യയും ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലയുമാണു വിമാനത്തിൽ കയറിയതെന്നാണ് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഓൺലൈൻ മാധ്യമത്തോടു വെളിപ്പെടുത്തിയത്. ഡിസംബർ 10നു നടന്ന സംഭവം കേന്ദ്ര സർക്കാർ എന്തുകൊണ്ട് ഇത്രകാലം മറച്ചുവച്ചുവെന്നും കുട്ടിക്കളി മാറാത്തവർക്ക് വലിയ ഉത്തരവാദിത്തം നൽകിയതിന്റെ ഫലമാണിതെന്നും കോൺഗ്രസ് വിമർശിച്ചു.

English Summary: 'BJP VIP Brats': Opposition reacts after reports claim Surya opened IndiGo flight exit door

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com