ADVERTISEMENT

തിരുവനന്തപുരം ∙ മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ.മുരളീധരൻ എംപി. കെ.വി.തോമസിന് ശമ്പളവും കേരളാ ഹൗസിൽ ഒരു മുറിയും കിട്ടുമെന്ന് മുരളീധരൻ പരിഹസിച്ചു. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവർക്ക് കോൺഗ്രസിൽ ഇടമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

‘‘പോകുന്നവരെക്കുറിച്ച് ഞാൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായി സമാധാനം കിട്ടുമെങ്കിൽ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസിൽ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം’ – മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ വർഷം കോൺഗ്രസ് പാർട്ടിയുടെ വിലക്ക് അവഗണിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതു മുതൽ ആരംഭിച്ച സഹകരണത്തിന്റെ തുടർച്ചയായാണ് കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തതോടെ കെ.വി.തോമസിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

English Summary: K Muralidharan Takes A Dig At KV Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com