ADVERTISEMENT

കോഴിക്കോട്∙ മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചതിൽ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറെ കാത്തു കാത്തിരുന്ന് കെ.വി.തോമസിന് ഒരു സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനങ്ങൾ നൽകി പാർട്ടിയിലേക്ക് ആളെക്കൂട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘താനടക്കമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും അവസാന വാക്ക് കെപിസിസി പ്രസിഡന്റ് ആയിരിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ പാടില്ല. അഭിപ്രായം പാർട്ടി വേദിയിലാണ് പറയേണ്ടത്. ഏതൊരാളും പാർട്ടിയിലും പാർട്ടി ഫോറങ്ങളിലുമാണ് അഭിപ്രായം പറയേണ്ടത്. ഒറ്റക്കെട്ടായി പാർട്ടി മുന്നോട്ടു പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്’’– ചെന്നിത്തല പറഞ്ഞു.

Read Also: ‘ഇത് കായികതാരങ്ങളുടെ പ്രതിഷേധം’: വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ - വിഡിയോ

English Summary: Ramesh Chennithala on KV Thomas's Appointment as Special Representative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com