യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ ഭീഷണി, സ്വയം മെച്ചപ്പെടുത്തും: നാറ്റോ

NATO | Representational image | (Photo - Shutterstock / M-SUR)
പ്രതീകാത്മക ചിത്രം. (Photo - Shutterstock / M-SUR)
SHARE

ബ്രസ്സൽസ്∙ യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ എന്നും നാറ്റോയ്ക്ക് ഒരു ഭീഷണിയാണെന്ന് സംഘടനയുടെ ചെയർമാൻ അഡ്മിറൽ റോബ് ബൗർ. ‘‘യുദ്ധത്തിന്റെ ഫലം എന്തുതന്നെയായിക്കോട്ടെ, റഷ്യയ്ക്ക് ഇത്തരം അതിമോഹം ഉണ്ടായിരിക്കും. അതുകൊണ്ട് ആ ഭീഷണി ഒഴിവാകില്ല’’ – ബ്രസൽസിലെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടു ബൗർ പറഞ്ഞു.

‘‘റഷ്യ അവർക്ക് എന്താണോ ഉള്ളത് അത് പുനഃസംഘടിപ്പിക്കും. ഈ യുദ്ധത്തിൽനിന്ന് അവർ പാഠം പഠിക്കും. സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. എത്ര വർഷം കൊണ്ട് റഷ്യ സ്വയം മെച്ചപ്പെടുത്തിയെടുക്കുമെന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു’’– അഡ്മിറൽ കൂട്ടിച്ചേർത്തു. നാറ്റോ അംഗ രാജ്യങ്ങളിലെ ഉയർന്ന സൈനിക ഉദ്യോഗസ്ഥരുടെ ദ്വിദിന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

English Summary: Russia to stay a threat even if it loses the war, says top NATO officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS