ADVERTISEMENT

പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ‘സമാധാൻ യാത്ര’യുടെ വാഹന വ്യൂഹനത്തിനായി ട്രെയിനുകൾ തടഞ്ഞിട്ടതു വിവാദമായി. ബക്സറിലെ റെയിൽവേ ക്രോസിങ്ങിലൂടെ വാഹന വ്യൂഹം കടന്നു പോകാൻ സൗകര്യമൊരുക്കാൻ വേണ്ടി രണ്ടു ട്രെയിനുകൾ പതിനഞ്ചു മിനിട്ടിലേറെ തടഞ്ഞിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. കാമാഖ്യ എക്സ്പ്രസും പട്ന – ബക്സർ പാസഞ്ചർ ട്രെയിനുമാണു വഴിയിൽ കിടന്നത്.

ട്രെയിനുകൾ തടഞ്ഞിട്ടതിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പദ്ധതികളുടെ നടത്തിപ്പു വിലയിരുത്താനാണ് നിതീഷിന്റെ സമാധാൻ യാത്ര. വിഷമദ്യ ദുരന്തങ്ങളും ക്രമസമാധാന തകർച്ചയും സർക്കാരിന്റെ പ്രതിഛായയ്ക്കു മങ്ങലേൽപിച്ച സാഹചര്യത്തിലാണു നിതീഷ് യാത്രയ്ക്കിറങ്ങിയത്.

English Summary: Samadhan Yatra: Trains halted for Nitish Kumar's convoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com