ADVERTISEMENT

കോഴിക്കോട് ∙ പാലാ നഗരസഭാ അധ്യക്ഷനെ തിരഞ്ഞെടുത്തതിൽ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. പാലായെ സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിൽ ഒരു പ്രശ്നവും നിലവിലില്ലെന്ന് സംഘടനാ സെക്രട്ടറി സ്റ്റീഫൻ ജോർജും വിശദീകരിച്ചു. 

‘‘മുന്നണി ഒറ്റക്കെട്ടാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തിനുശേഷം എൽഡിഎഫിൽ ചർച്ച നടന്നതാണ്. ആരാണ് നഗരസഭാ അധ്യക്ഷനാവേണ്ടത് എന്നു സിപിഎമ്മാണ് പാലായിൽ തീരുമാനമെടുത്തത്. വ്യക്തിപരമായി അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്’’–  സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.

നഗരസഭാ അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പരസ്യ പ്രതികരണത്തിനു മുതിർന്ന ബിനു പുളിക്കക്കണ്ടത്തിനെതിരെ പരാതി നൽകില്ലെന്നും അദ്ദേഹം അറിയിച്ചു. ‘‘ബിനു മുൻപും തുറന്ന കത്തെഴുതാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും കോൺഗ്രസ് (എം) ചെയർമാനെതിരെ ബിനു ആരോപണമുയർത്തി. ഇതിനൊന്നും മറുപടി പറയാനില്ല. അന്നും പാർട്ടി മറുപടി പറഞ്ഞിട്ടില്ല.

ഇതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യത്തിൽ സിപിഎമ്മാണ് നടപടി എടുക്കേണ്ടത്. നിലവിലെ പ്രശ്നം പരിഹരിക്കേണ്ടതും സിപിഎമ്മാണ്. അതിനുള്ള ആർജ്ജവം സിപിഎമ്മിനുണ്ട്’’ – സ്റ്റീഫൻ ജോർജ് പറഞ്ഞു.

English Summary: Jose K Mani And Stephen George Respond To Pala Municipality Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com