ADVERTISEMENT

ചെന്നൈ∙ തനിക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലായ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ.എൻ.രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെ ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തെന്നാണ് വിവരം. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ.അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയതിനു പിന്നാലെയാണ് ഗവർണർക്കെതിരെ ശിവാജി കൃഷ്ണമൂർത്തി അപകീർത്തികരമായ പരാമർശം നടത്തിയത്.

ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടാൻ കശ്മീരിലേക്കു പോകണമെന്നായിരുന്നു പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ, കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ഡിഎംകെ സസ്പെൻഡ് ചെയ്തിരുന്നു. ബിജെപിയുടെ നിര്‍ദേശത്തിനു വഴങ്ങിയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് ഭരണകക്ഷിയായ ഡിഎംകെയും ഗവർണറും തമ്മിലുള്ള തർക്കത്തിനിടെയായിരുന്നു ശിവാജി കൃഷ്ണമൂർത്തിയുടെ പരാമർശം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

Read Also: ‘ഇത് കായികതാരങ്ങളുടെ പ്രതിഷേധം’: വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ - വിഡിയോ

English Summary: Tamil Nadu Governor Sues Suspended DMK Worker After "Go To Kashmir" Remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com