ബിജെപിയിൽ ചേരൂ, അല്ലെങ്കിൽ ബുൾഡോസർ എത്തും: മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി

Mahendra Singh Sisodia | Photo: Facebook, @iamsisodia1
മഹേന്ദ്ര സിങ് സിസോദിയ (Photo: Facebook, @iamsisodia1)
SHARE

ഗുണ (മധ്യപ്രദേശ്)∙ ബിജെപിയിൽ ചേരണമെന്നും അല്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും കോൺഗ്രസ് പ്രവർത്തകരോട് മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി. മധ്യപ്രദേശില്‍ പഞ്ചായത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മഹേന്ദ്ര സിങ് സിസോദിയ ആണ് ഭീഷണി മുഴക്കിയത്.

‘‘ബിജെപിയിൽ ചേരൂ. പതുക്കെ ഭരണകക്ഷിയിലേക്ക് നീങ്ങൂ. 2023ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി  മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കും. ‘മമ്മ’ (മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ)യുടെ ബുൾഡോസർ തയാറാണ്’’– അദ്ദേഹം പറഞ്ഞു. ജനുവരി 20ന് നടക്കാനിരിക്കുന്ന രഘോഗഡ് നഗർ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. 

മമ്മ എന്നു വിളിപ്പേരുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുറ്റകൃത്യങ്ങളിൽ പ്രതികളായ ആളുകളുടെ വീടുകൾ ബുൾഡോസർ ചെയ്യുന്നതിനെ പിന്തുണച്ചിരുന്നു. മന്ത്രിയുടെ പരാമർശം ബിജെപിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന് ഗുണ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഹരിശങ്കർ വിജയവർഗിയ പറഞ്ഞു.

‘‘അദ്ദേഹം തന്റെ ഭാഷയിൽ സംയമനം പാലിക്കണം. ജനുവരി 20ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ രഘോഗഡിലെ ജനങ്ങൾ അദ്ദേഹത്തിന് ഉചിതമായ മറുപടി നൽകും’’– ഹരിശങ്കർ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ സിങ്ങിന്റെയും മകൻ ജയവർധൻ സിങ്ങിന്റെയും മണ്ഡലമാണ് രഘോഗഡ്.

English Summary: "Join BJP, Or Else Bulldozer...": Madhya Pradesh Minister's Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS