സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് പുട്ടിനാണോ; അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ?: സെലെൻസ്കി

volodymyr-zelenskyy-and-vladimir-putin
വൊളോഡിമിർ സെലെൻസ്കി, വ്ലാഡിമിർ പുട്ടിൻ (ഫയൽ ചിത്രം)
SHARE

ദാവോസ്∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ സംസാരിക്കവെയാണ് സെലെൻസ്കിയുടെ പരാമർശം.

‘‘എന്തിനെക്കുറിച്ചാണ്, എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല. റഷ്യയുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ റഷ്യ നിലനിൽക്കുന്നുണ്ടോ എന്നുമറിയില്ല. ചിലപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം തന്നെയാണോ എന്ന് ഉറപ്പില്ല. അദ്ദേഹം തന്നെയാണോ തീരുമാനം എടുക്കുന്നത്, അതോ മറ്റാരെങ്കിലുമാണോ തീരുമാനമെടുക്കുന്നത് ?. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്നും അറിയില്ല’’– സെലെൻസ്കി പറഞ്ഞു.

സെലെൻസ്കിയുടെ പരാമർശംവന്ന് അൽപ്പ സമയത്തിനുള്ളിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മറുപടിയുമായി രംഗത്തെത്തി. യുക്രെയ്നും സെലെൻസ്കിക്കും വലിയ പ്രശ്നമാണ് റഷ്യയും പുട്ടിനും. റഷ്യയോ പുട്ടിനോ നിലനിൽക്കുന്നില്ലെന്ന സെലെൻസ്കിയുടെ പരാമർശം കൗശലപരമാണ്. അധികം വൈകാതെ റഷ്യ നിലനിൽക്കുന്നുവെന്നും, നിലനിൽക്കുമെന്നും അദ്ദേഹം മനസ്സിലാക്കും’– പെസ്കോവ് പറഞ്ഞു. അടുത്തിടെയായി പുട്ടിൻ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്.

English Summary: Not sure if Vladimir Putin is still alive: Ukraine's Volodymyr Zelensky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS