ADVERTISEMENT

തിരുവനന്തപുരം∙ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണ്‍ ഫെബ്രുവരിയില്‍ ചുമതലയേല്‍‌ക്കുമെന്നു സൂചന. എ.എ.അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നേതൃമാറ്റം. നേരത്തെ ഇക്കാര്യം ആലോചിച്ചിരുന്നതായും കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും എ.എ.അസീസ് പ്രതികരിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനമാണ് നാലാം തവണയും എ.എ.അസീസിനെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അന്ന് ഷിബു ബേബി ജോണ്‍ തന്നെയാണ് അസീസിന്റെ പേര് നിര്‍ദേശിച്ചതും. എന്നാല്‍ മൂന്നു മാസത്തിനു ശേഷം പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.

ദേശീയ സമ്മേളനത്തിനുശേഷം സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന വാക്കു പാലിക്കുകയാണ് എ.എ. അസീസ്. ഇക്കാര്യം നേരത്തെ ആലോചിച്ചിരുന്നതായും ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും എ.എ.അസീസ് പറഞ്ഞു.

ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു‌മാണ് എണ്‍പത്തിരണ്ടുകാരനായ അസീസ് മാറ്റത്തിന് മനസ്സു പാകമാക്കിയത്. 2014ല്‍ ആർഎസ്പി പാര്‍ട്ടികളുടെ ലയനകാലത്ത് ആര്‍എസ്പി ബിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബി ജോണ്‍.

English Summary: RSP to witness change in leadership; Shibu Baby John to become secretary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com