ശുദ്ധവായു വില്‍പനയ്ക്ക്..! മണിക്കൂറിന് 2500 രൂപ; തായ്‌‌‌‌‌‌‌‌‌‌‌‌‌ലൻഡിലൊരു വിപണി

thailan-d
Screengrab: Manorama News
SHARE

ബാങ്കോക്ക്∙ ശുദ്ധവായു പണം കൊ‌ടുത്ത് വാങ്ങേണ്ടി വരുന്ന കാലത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ആ പറഞ്ഞ കാലം വിദൂരമല്ല എന്ന സൂചനയാണ് തായ്‌ലൻഡിൽനിന്നു വരുന്നത്. വ്യവസായങ്ങളും വാഹനങ്ങളും ക്രമാധീതമായി വര്‍ധിച്ചതോടെ തായ്‌ലൻഡ് നഗരങ്ങളില്‍ കടുത്ത വായു മലിനീകരണമാണ്. ഇതിൽനിന്നും രക്ഷനേടാൻ ആളുകൾ ഗ്രാമങ്ങളിലേക്ക് ചേക്കേറുകയാണ്. ശുദ്ധവായു ശ്വസിക്കാന്‍ ഗ്രാമങ്ങളിലേക്ക് ചെല്ലുന്നവര്‍ക്ക് മുന്നില്‍ വിപണി സാധ്യത മനസ്സിലാക്കി വിലയിടുകയാണ് കര്‍ഷകര്‍. തായ്‌ലൻഡിലെ വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമാണെന്ന് രാജ്യത്തെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്.

Read Also: ‘ജനമൈത്രിയല്ല, ഗുണ്ടാസൗഹൃദം; സ്ത്രീകളും കുട്ടികളും തോക്കുമായി ഉറങ്ങേണ്ട അവസ്ഥ’

ഇത്തരത്തില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഫു ലെയ്ൻ ഖാ നാഷനൽ പാർക്കിനോട് ചേര്‍ന്നുള്ള ഫാം ഹൗസ് നടത്തുന്ന ദൂസിത് കച്ചായി എന്നയാളുടെ വില്‍പനയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ശുദ്ധവായുവിനായി തന്റെ ഫാമിലേക്ക് വരുന്നവരോട് മണിക്കൂറിന് ആയിരം ബാറ്റ് അഥവാ 2,500 രൂപയാണ് ദൂസിത് ഈടാക്കുന്നത്. സൗജന്യ ഭക്ഷണവും ഇതിലുള്‍പ്പെടും.

പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശുദ്ധവായു സൗജന്യമാണെന്നും ദൂസിത് പറയുന്നുണ്ട്. പരിസ്ഥിതി എത്രമാത്രം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്ന് ആളുകളെ ബോധ്യപ്പെ‌ടുത്താന്‍ കൂടിയാണ് താൻ പണം ഈടാക്കുന്നത് എന്നാണ് ദൂസിതിന്റെ പക്ഷം. പരിസ്ഥിതിയെ സംരക്ഷിക്കാൻ തയ്യാറാകാത്തവർ തന്റെ ഫാമിലേക്ക് വരരുതെന്നും അദ്ദേഹം പറയുന്നുണ്ട്.

English Summary: Thailand Man Sells Fresh Air At Rs 2,500 To Travellers Visiting His Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS