ADVERTISEMENT

തിരുവനന്തപുരം ∙ ബിഎസ്എന്‍എല്‍ എൻജിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. ആറാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്. സഹകരണ സംഘം മുന്‍ പ്രസിഡന്റ് എ.ആർ.ഗോപിനാഥന്‍ നായര്‍, സംഘത്തിലെ ക്ലര്‍ക്ക് എ.ആർ.രാജീവ് എന്നീ പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത്.

ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരിലുള്ള സഹകരണ സംഘത്തെ ജീവനക്കാര്‍ വിശ്വസിച്ചെന്നും ഈ വിശ്വാസമാണ് പ്രതികള്‍ തകര്‍ത്തതെന്നും പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ പറഞ്ഞു. പല നിക്ഷേപകരുടെയും ദൈനംദിന ജീവിതത്തെ പോലും തട്ടിപ്പ് സാരമായി ബാധിച്ചു.

തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ സാധ്യമാകൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. ഈ വാദം അംഗീകരിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യഹർജി തള്ളിയത്‌. 

English Summary: BSNL Cooperative society fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com