പണ്ടൊക്കെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, ഒരു മാസം മുൻപാണ് രാഷ്ട്രീയക്കാരുടെ ‘വീടുകളിലേക്കുള്ള തിരിച്ചുവരവ്’. ‘‘പണ്ട് ജയിപ്പിച്ച് വിട്ടപ്പോൾ പോയതല്ലേ നിങ്ങളൊക്കെ, പിന്നെ ഇൗ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ’’ എന്ന വീട്ടുകാരുടെ വക പതിവ് കളിയാക്കലും ഉറപ്പ്. ഇപ്പോൾ രാഷ്ട്രീയം മാറി, രാഷ്ട്രീയക്കാരും മാറി. കിറ്റിനും ക്ഷേമത്തിനും പ്രാധാന്യം കൽപിക്കാത്ത രാഷ്ട്രീയക്കാരെ ജനങ്ങളും വലിയ മൈൻഡ് കൊടുക്കാതെ വന്നതോടെയാണ് രാഷ്ട്രീയക്കാരുടെ രീതികളും മാറ്റിയത്. ജനങ്ങളെ കാണാൻ വീടുകളിലേക്ക് പോകുകയെന്നതാണ് എല്ലാവർക്കും ലഭിച്ചിരിക്കുന്ന സന്ദേശം. അതിപ്പോൾ എത്ര തവണ വീടുകളിലേക്ക് ചെന്ന് സോപ്പിട്ടാലും കുഴപ്പമില്ലെന്നതാണ് നിർദേശം. എല്ലാ വീടുകളിലും ശുചിമുറി എന്ന ഒന്നാം മോദി സർക്കാരിന്റെ തീരുമാനമാണ് രണ്ടാം മോദി സർക്കാരിന് വഴിതെളിച്ചത്. നരേന്ദ്രമോദി സർക്കാർതന്നെയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് പണമെത്തിച്ച് ക്ഷേമപ്രവർത്തനങ്ങൾക്ക് ജനങ്ങളുമായി നേരിട്ടുള്ള ഇടപാട് തുടങ്ങിവച്ചതും. കോവിഡ് സമയത്ത് കരുതലായി പിണറായി സർക്കാർ നൽകിയ കിറ്റുകളാണ് രണ്ടാം പിണറായി സർക്കാരിലേക്ക് വഴിതെളിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഭരണത്തുടർച്ച വേണമെങ്കിൽ ക്ഷേമസർക്കാരുകളായി മാറേണ്ട അവസ്ഥയാണിന്ന്. തെലങ്കാനയിലും ആന്ധ്രയിലും കർഷകന് 10,000 രൂപ വീതം നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കർണാടകയിൽ അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാർക്കും മാസം 2000 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും മറ്റൊന്നും കൊണ്ടല്ല. പദ്ധതി നടപ്പാക്കിയാൽ മാത്രം പോരാ അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്ന തിരിച്ചറിവും രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടായിരിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരത്തിലൊരു ചിന്ത രാഷ്ട്രീയക്കാരിലുണ്ടായത്? ബിജെപിയും സിപിഎമ്മും കോൺഗ്രസും മത്സരിച്ച് ഭവന സന്ദർശനത്തിനിറങ്ങുമ്പോൾ ഒരു വിശകലനം...
HIGHLIGHTS
- എന്തുകൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങുന്നത്?