കലിഫോർണിയ ∙ യുഎസിലെ മോണ്ടെറി പാർക്കിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു; 9 പേർക്കു പരുക്കേറ്റു. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെയാണു വെടിവയ്പുണ്ടായത്. യുഎസ് സമയം രാത്രി പത്തോടെയാണു സംഭവം.
ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണു വിവരം. ലൊസാഞ്ചൽസിൽനിന്നു 11 കിലോമീറ്റർ അകലെയാണ് മോണ്ടെറി പാർക്ക്.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്നു ചൈനയിൽ വലിയ തോതിലാണു പുതുവർഷം ആഘോഷിച്ചത്. ഇതിന്റെ തുടർച്ചയെന്നോണം ചൈനക്കാർ കൂടുതലുള്ള ഇടങ്ങളിലെല്ലാം ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.
English Summary: 10 dead, 9 injured in mass shooting at Chinese Lunar New Year party in California