ചെന്നൈ∙ തമിഴ്നാട്ടിലെ അരക്കോണം നമ്മിലിയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിൻ തകർന്നുവീണ് മൂന്നു പേർ മരിച്ചു. എട്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കെ.മുത്തുകുമാർ (39), എസ്.ഭൂപാലൻ (40), ബി.ജോതിബാബു (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.15 നാണ് സംഭവം.
കൽവീതി ഗ്രാമത്തിൽ ദ്രൗപദി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടം. ആൾക്കൂട്ടിനുനേരെ ക്രെയിൻ മറിഞ്ഞുവീഴുകയായിരുന്നു. ക്രെയിനിനു മുകളിലുണ്ടായിരുന്നവരാണ് മരിച്ചത്.
പരുക്കേറ്റവരെ അരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary: Three persons killed after crane collapses during temple festival near Arakkonam