ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഇഴഞ്ഞു നീങ്ങുന്നു. സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ട ബിപിഎല്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാൻ ഉത്തരവിറക്കി മൂന്നു മാസം കഴിഞ്ഞിട്ടും പകുതി ആൾക്കാരുടെ പട്ടിക പോലും തയാറായില്ല. ആദ്യഘട്ടം കണക്ഷൻ നൽകാൻ ഉദ്ദേശിച്ചത് 14,000 പേർക്കാണെങ്കിലും ഇതുവരെ 6,589 പേരുടെ പട്ടികയെ തയാറായിട്ടുള്ളൂ. 

12 ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ്  ലഭിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടും പഞ്ചായത്ത് ഡയറക്ടറേറ്റ് വഴിയും പട്ടിക വരുന്നുണ്ട്. നിലവിലുള്ള ലിസ്റ്റിലുള്ളവർക്ക് കണക്ഷൻ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്. കണക്ഷൻ നൽകാനുള്ള ചുമതല കേരള വിഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അവരുമായുള്ള ധാരണാപത്രം ഈ ആഴ്ച തന്നെ ഒപ്പിടുമെന്ന് കെഫോൺ അധികൃതർ പറഞ്ഞു. ഒരു കണക്ഷന് മാസം 124 രൂപയാണ് നൽകേണ്ടത്. ഇതിന്റെ തുകയും കെ ഫോൺ അധികൃതർക്ക് സർക്കാർ കൈമാറിയിട്ടുണ്ട്.

Read Also: സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

ആകെ 30157 കിലോമീറ്ററാണു കേബിൾ സ്ഥാപിക്കേണ്ടതെങ്കിലും വിവിധ ജില്ലകളിൽ റോഡ് വികസനം നടക്കുന്നതിനാൽ തത്കാലം അയ്യായിരത്തിലേറെ കിലോ മീറ്റർ ദൂരത്തിലെ ഏഴായിരത്തോളം സർക്കാർ ഓഫിസുകളെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ സജ്ജമാണ്. വാണിജ്യ അടിസ്ഥാനത്തിൽ ബാൻഡ്‌വിഡ്ത് നൽകുന്നതിനു  ബിഎസ്എൻഎലിനെയും ഏൽപ്പിച്ചു.

English Summary: K Phone project delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com