ADVERTISEMENT

കൊച്ചി∙ കളമശേരിയിൽ സൂനാമി ഇറച്ചി സൂക്ഷിച്ചതു പിടികൂടിയ സംഭവത്തിൽ കടയുടമ പാലക്കാട് മണ്ണാർകാട് സ്വദേശി ജുനൈസ് പൊലീസ് കസ്റ്റഡിയിൽ. ഒളിവിൽ പോയിരുന്ന ഇയാളെ മലപ്പുറം പൊന്നാനിയിൽ നിന്നാണ് എറണാകുളം സിറ്റി പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുമായി പൊലീസ് കൊച്ചിയിലേക്കു പുറപ്പെട്ടു.

ബുധാനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കളമശേരി കൈപ്പടമുകളിലെ വാടക വീട്ടില്‍ നിന്നാണ് നഗരസഭ ആരോഗ്യവിഭാഗം 500 കിലോയിലധികം അഴുകിയ നിലയിലുള്ള കോഴിയിറച്ചിയും ഉപയോഗശൂന്യമായ ഭക്ഷ്യയെണ്ണയും പിടികൂടിയത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read also: വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കം, മോശം പെരുമാറ്റം; യാത്രക്കാരെ ഇറക്കിവിട്ടു

നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്തിരുന്ന ജുനൈസിന്റെ കേന്ദ്രീകൃത അടുക്കളയിൽനിന്നാണ് അഴുകിയ മാംസം പിടിച്ചെടുത്തത്. കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസുറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

English Summary: Stale chicken seized issue: Main accused in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com