തിരുവനന്തപുരം∙ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് റിമാൻഡിൽ. വഞ്ചിയൂർ കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം പാളയത്ത് വച്ച് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.
കേസില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്. മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 28 യൂത്ത് ലീഗ് നേതാക്കള്‍ റിമാന്‍ഡിലാണ്. ഈ മാസം 18നായിരുന്നു സർക്കാരിനെതിരെ യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ച്.
English Summary: Youth League Leader PK Firoz Arrested