കഴിഞ്ഞ ഡിസംബർ ഏഴു മുതലാണ് പെറു കലാപ സമാനമായ അവസ്ഥയിലേക്ക് എത്തിയത്. പ്രസിഡന്റായിരുന്ന ഇടതുപക്ഷ നേതാവ് പെദ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതോടെയാണിത്. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതിനു പിന്നാലെ കാസ്റ്റില്ലോയെ ഇംപീച്ച് ചെയ്തു. ഇതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വൻ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇന്നു രാജ്യത്തിന്റെ 40 ശതമാനത്തോളം ഭാഗത്ത് പ്രക്ഷോഭങ്ങൾ നടക്കുകയാണ്.
HIGHLIGHTS
- ലാറ്റിനമേരിക്കൻ ഇടതു സർക്കാരുകളെ അട്ടിമറിക്കാൻ യുഎസ് ഗൂഢനീക്കം?
- മാച്ചു പിച്ചു അടച്ചത് അനിശ്ചിതകാലത്തേക്ക്
- എന്നു തീരും പെറുവിലെ രാഷ്ട്രീയാസ്ഥിരാവസ്ഥ?