ന്യൂഡൽഹി∙ രാജ്യത്ത് സ്വര്‍ണവില പവന് 42,000 രൂപ കടന്ന് റെക്കോര്‍ഡില്‍. പവന് 42,160 രൂപയാണ് നിലവിലെ വില. ഇതാദ്യമായാണ് 42,000 രൂപ കടന്ന് വില ഉയരുന്നത്. ഗ്രാമിന് 5,260 രൂപയായി. 2020 ഓഗസ്റ്റ് 7ന് സ്വര്‍ണവില 42,000 രൂപയില്‍ എത്തിയിരുന്നു. മൂന്ന് ദിവസം ഈ നിലയില്‍ തുടര്‍ന്ന ശേഷം പിന്നീട് കുറയുകയായിരുന്നു.
രണ്ടര വർഷത്തിനുശേഷമാണ് സ്വർണവില ക്രമാതീതമായി ഉയർന്നത്. കഴിഞ്ഞ വർഷം ആദ്യവും കഴിഞ്ഞ മാസവും ചില ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. ആഗോളതലത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടുകയും അതനുസരിച്ച് ഓഹരിവിപണിയെയുമെല്ലാം ബാധിക്കുന്ന അവസ്ഥയുണ്ടായി. എന്നാൽ പിന്നീട് സ്വർണവിലയിൽ വർധവ് മാത്രമാണ് ഉണ്ടായത്.
സ്വർണവില വന്ന വഴി
2008 ഒക്ടോബർ 9– 10,200
2011 ഓഗസ്റ്റ് 19– 20,520
2020 ജനുവരി 6– 30,200
2020 ജൂലൈ 31– 40,000
2020 ഓഗസ്റ്റ് 7 – 42,000
2023 ജനുവരി 24– 42,160
English Summary: Gold rates in India