ശങ്കർ മിശ്രയ്ക്ക് അമിത അളവിൽ മദ്യം നൽകിയില്ല: ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ എയർ ഇന്ത്യ

shankar-mishra
ശങ്കർ മിശ്ര
SHARE

ന്യൂഡൽഹി∙ ന്യൂയോർക്ക് – ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് അമിത അളവിൽ മദ്യം നൽകിയിട്ടില്ലെന്ന് എയർ ഇന്ത്യ. ആഭ്യന്തര അന്വേഷണം നടത്തിയശേഷണാണ് എയർ ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. മിശ്ര മദ്യപിച്ചിട്ടുണ്ടെന്ന് കാഴ്ചയിൽ തോന്നിയില്ലെന്നും അതിനാൽത്തന്നെ അയാൾ യാത്ര ചെയ്യുന്നത് സുരക്ഷയെ ബാധിക്കുമെന്നു ജീവനക്കാർ കരുതിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ക്യാബിൻ ക്രൂവിനെയും ഗ്രൗണ്ട് സ്റ്റാഫിനെയും കൗൺസിലിങ്ങിന് വിധേയരാക്കിയശേഷമാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചത്. ഒരു പൈലറ്റിനെയും നാല് ജീവനക്കാരെയും ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. പരാതിപ്പെട്ടതിനെത്തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ ഇവരുടെ സീറ്റ് മാറ്റിക്കൊടുത്തെന്നും പുതിയ വസ്ത്രങ്ങൾ ധരിക്കാൻ നൽകിയെന്നും കൈവശമുള്ള സാമഗ്രികൾ വൃത്തിയാക്കിക്കൊടുത്തുവെന്നും പ്രസ്താവനയിൽ പറയുന്നു. ശങ്കർ മിശ്രയെ ചോദ്യംചെയ്തപ്പോൾ അദ്ദേഹം ശാന്തനായി, കാര്യങ്ങൾ അറിയില്ലെന്ന നിലപാട് എടുത്തുവെന്നും എയർ ഇന്ത്യ പറയുന്നു.

കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്ക് – ഡൽഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.

ജനുവരി 4ന് പരാതിക്കാരി പൊലീസിനെ സമീപിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെട്ടു. ചട്ടലംഘനത്തിന് എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. സംഭവമുണ്ടായ വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്‍റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്ലൈറ്റിന് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.

English Summary: Shankar Mishra was not served excess alcohol, did not look intoxicated, says Air India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS