ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോർജ് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

rani-george-ias
റാണി ജോർജ്
SHARE

തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സാംസ്കാരിക സെക്രട്ടറി റാണി ജോർജിനെ സാമൂഹികനീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് കാർഷിക ഉൽപ്പാദന കമ്മിഷണറുടെ ചുമതലകൂടി വഹിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്ന് മടങ്ങി എത്തുന്ന അശോക് കുമാർ സിങ്ങിനെ ജലവിഭവ സെക്രട്ടറിയായി നിയമിച്ചു.

സഹകരണ സെക്രട്ടറി മിനി ആന്റണിക്ക് സാംസ്കാരിക സെക്രട്ടറിയുടെ അധിക ചുമതല നൽകി. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ കായിക യുവജനക്ഷേമ സെക്രട്ടറിയായി നിയമിച്ചു. തുറമുഖ സെക്രട്ടറി കെ.ബിജുവിനെ പിഡബ്ല്യുഡി സെക്രട്ടറിയാക്കി. പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാറിനെ തൊഴിൽവകുപ്പിൽ നിയമിച്ചു.

റൂറൽ ഡവലപ്മെന്റ് കമ്മിഷണർ എം.ജി.രാജമാണിക്യത്തിനു റവന്യൂ (ദേവസ്വം) സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. പാലക്കാട് കലക്ടർ ജോഷി മൃൺമയിയെ നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടറായി നിയമിച്ചു. ഇതേ സ്ഥാനത്തുണ്ടായിരുന്ന ഡോ.എസ്.ചിത്രയെ പാലക്കാട് കലക്ടറായി നിയമിച്ചു.

English Summary: State IAS Officers Reshuffled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS