ആലപ്പുഴ ∙ ജില്ലയിലെ ഒരു വിഭാഗം സിപിഎം നേതാക്കൾ രഹസ്യ യോഗം ചേർന്നതായി സംസ്ഥാന നേതൃത്വത്തിനു പരാതി. സജി ചെറിയാൻ വിരുദ്ധ വിഭാഗത്തിലെ നേതാക്കൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ യോഗം ചേര്‍ന്നെന്നാണ് പരാതി.
കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദൃശ്യ വിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.
English Summary: Complaint Over A Secret Meeting At Alappuzha CPM