ADVERTISEMENT

പട്ന∙ സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഒരു കാലത്തുമില്ലാതിരുന്ന തരത്തിലുള്ള ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ദരിദ്ര സംസ്ഥാനങ്ങൾ വിഭവ സമാഹരണത്തിനായി കടമെടുക്കുന്നതിനെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണ്. മുൻ കാലങ്ങളിൽ കേന്ദ്ര സഹായത്തിന്റെ കുറവു നികത്താൻ കടമെടുക്കലിന് അനുമതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘‘കേന്ദ്ര സർക്കാർ പ്രചാരണമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണു കേന്ദ്ര സർക്കാരിനു ശ്രദ്ധയുള്ളത്. ബിജെപി സഖ്യത്തിലുണ്ടായിരുന്നപ്പോഴും ബിഹാറിനു കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ടതു പരിഗണിച്ചിരുന്നില്ല. ദരിദ്ര സംസ്ഥാനങ്ങൾ പുരോഗമിക്കാതെ രാജ്യം എങ്ങനെ വികസിക്കുമെന്നു മനസിലാകുന്നില്ല’’– അദ്ദേഹം പറഞ്ഞു. റെയിൽവേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Read Also: ആരും പിന്തുണച്ചില്ല, ഒറ്റപ്പെട്ട് അനിൽ ആന്റണി; കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും സൂചന

English Summary: Nitish Kumar Hits Out At Central Government 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com