ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല–മകരവിളക്ക് തീര്‍ഥാടന കാലത്ത് 351 കോടി രൂപയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്കു വിശ്രമം നൽകാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നു പരാതി ഉയർന്നിരുന്നു. 70 ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.

അരവണ പായസത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍, ഭാവിയില്‍ ഏലയ്ക്ക ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതു പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാം ഉപയോഗിക്കുന്നത്. ബോർഡിനു ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ല. ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു’

English Summary: Sabarimala Revenue at Rs 351 crore during Mandalam-Makaravilakku pilgrimage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com