വാഷിങ്ടനിൽ വെടിവയ്പ്; 3 പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

us-shooting
വാഷിങ്ടനിൽ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമി (വിഡിയോ ദൃശ്യം)
SHARE

വാഷിങ്ടൻ ∙ നഗരത്തിലെ കടയിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണം നടക്കുമ്പോൾ കടയിൽ 21 പേർ ഉണ്ടായിരുന്നു. രണ്ടു പേർക്ക് കടയ്ക്ക് ഉള്ളിൽവച്ചും ഒരാൾക്ക് പുറത്തുവച്ചുമാണ് വെടിയേറ്റത്.

വെടിവയ്പ്പിനുശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിയെ, പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെക്കുറിച്ച് വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേയ്ക്കും ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം യുഎസിൽ മൂന്ന് സ്ഥലങ്ങളിലായി നടന്ന വെടിവയ്പിൽ 2 വിദ്യാർഥികൾ അടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ തീരദേശ ചെറു നഗരമായ ഹാഫ് മൂൺ ബേയിൽ രണ്ടു വെടിവയ്പുകളിലായി 7 പേർ മരിച്ചു. ഒരു കൃഷിയിടത്തിൽ നടന്ന വെടിവയ്പിൽ 4 പേരും അവിടെനിന്ന് 8 കിലോമീറ്റർ അകലെ മറ്റൊരിടത്ത് 3 പേരുമാണ് മരിച്ചത്.

English Summary: Shooting at Washington state convenience store kills 3, suspect dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA