ADVERTISEMENT

ന്യൂഡൽഹി ∙ 2002ലെ ഗുജറാത്ത്‌ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്നാരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ വൻ സംഘർഷം. സർവകലാശാല വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ മൊബൈലിൽ ഡോക്യുമെന്ററി കണ്ട ഇടത് വിദ്യാർഥി സംഘടനാംഗങ്ങൾക്കുനേരെ കല്ലേറുണ്ടായി.

നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ അർധരാത്രി പൊലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം. ഇടതുവിദ്യാര്‍ഥി നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതായി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങളടക്കം തെളിവ് പൊലീസിന് കൈമാറി.

അതിനിടെ, ജെഎന്‍യു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് എസ്എഫ്ഐ‌ പ്രവർത്തകർ പ്രതിഷേധിച്ചു. സിഇടി ക്യാംപസില്‍നിന്ന് ശ്രീകാര്യത്തേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിബിസി ഡോക്യുമെന്‍ററി സംസ്ഥാനത്ത് ഇന്നും പ്രദർശിപ്പിക്കുമെന്നാണ് പ്രഖ്യാപനം. കോൺഗ്രസും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും തിരുവനന്തപുരത്ത് പലയിടത്തും ബിഗ് സ്ക്രീനിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസും പൂജപ്പുരയിൽ ഡിവൈഎഫ്ഐയും സംഘടിപ്പിച്ച പ്രദര്‍ശനത്തിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.

English Summary: BBC documentary screening: Protests at JNU called off following stone pelting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com