ചോരവാര്‍ന്ന് ശബ്ദിക്കാനാകാതെ സൂര്യ; കസേരയിൽ പിടിച്ചിരുത്തി ചോദ്യം ചെയ്ത് ജോളിയുടെ ക്രൂരത

joly
ജോളിയെ പൊലീസ് പിടികൂടിയപ്പോൾ. ആക്രമണത്തിന് ഉപയോഗിച്ച കത്തി.
SHARE

കൊച്ചി∙ ട്രാവല്‍ ഏജന്‍സി ജീവനക്കാരിക്ക് നേരെയുണ്ടായത് ക്രൂര അതിക്രമം. മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയെ അക്രമി ബന്ദിയാക്കി തുടര്‍ച്ചയായി ആക്രമിച്ചു. പ്രതി ജോളി ജെയിംസ് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എസിപി വ്യക്തമാക്കി.  ജോളിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ട്രാവല്‍സ് ഉടമയും രംഗത്തെത്തി.

ജോളി ജെയിംസിന്‍റെ അരമണിക്കൂറിലേറെ നീണ്ട ക്രൂരമായ ആക്രമണത്തിനൊടുവിലാണ് സൂര്യ ജീവനുംകൊണ്ട് ഓടിയത്. രണ്ട് കത്തികളുമായി ഓഫിസിലെത്തിയ പ്രതിയുടെ ലക്ഷ്യം ഉടമ മുഹമ്മദ് അലിയായിരുന്നു. ഇയാള്‍ വരാന്‍ വൈകിയതോടെയാണ് സൂര്യയെ ആക്രമിച്ചത്. ആദ്യത്തെ ആക്രമണം കൈകൊണ്ട് തടഞ്ഞ സൂര്യ പുറകിലെ ശുചിമുറിയിലേക്ക് ഓടി. പിന്തുടര്‍നെത്തിയ ജോളി കഴുത്തറുത്തു. മരണവെപ്രാളത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പ്രതി കസേരയില്‍ പിടിച്ചിരുത്തി ചോദ്യം ചെയ്തു. ചോരവാര്‍ന്ന് ശബ്ദിക്കാനാകാതെ ഇരുന്ന സൂര്യ വേദനിക്കുന്നുവെന്ന് പേപ്പറില്‍ എഴുതി നല്‍കിയിട്ടും ജോളി വിട്ടില്ല.

ഒടുവില്‍ ജോളി കത്തി കഴുകാന്‍ പോയ തക്കത്തിലാണ് സൂര്യ പുറത്തേക്ക് ഓടിയിറങ്ങിയത്. അതേ സമയം, ജോളിയുടെ ആരോപണങ്ങള്‍ മുഹമ്മദ് നിഷേധിച്ചു. ജോളിയില്‍ നിന്ന് വീസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രമാണെന്നും ഇത് രണ്ട് വര്‍ഷം മുന്‍പ് തിരികെ നല്‍കിയെന്നുമാണ് ട്രാവല്‍സ് ഉടമയുടെ വാദം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സൂര്യയുടെ നില ഗുരതരമായി തുടരുകയാണ്. 

English Summary: Woman Staff Of Travel Agency Attack case Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS