ഭുവനേശ്വർ∙ നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 22 വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം, സംഭവം പുറത്തറിയാതിരിക്കാന്‍ ഇരുമ്പു വാതിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ അസ്കയ്ക്ക് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഗഞ്ചാം സബ്ഡിവിഷണൽ പൊലീസ് ഓഫിസർ ഉമ ശങ്കർ സിംങ് പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീടിന്റെ ടെറസിൽ നിന്നും കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ ധാരാക്കോട്ടിലെ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
English Summary: Boy, 4, Sexually Assaulted, Killed In Odisha; Engineering Student Arrested