പാലക്കാട്∙ മയക്കുവെടിവച്ച് പിടികൂടിയ ഒറ്റയാൻ ധോണിയുടെ (പി.ടി.ഏഴാമൻ – പാലക്കാട് ടസ്കർ 7) ശരീരത്തിൽനിന്ന് പെല്ലെറ്റുകൾ കണ്ടെത്തിയത് സ്ഥിരീകരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആനയെ എയർഗൺ ഉപയോഗിച്ചു വെടിവച്ചത് ഗുരുതര തെറ്റാണെന്നും വന്യജീവികളെ പ്രകോപിപ്പിച്ചാൽ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിൽ 15 ഓളം പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു. ആനയെ തുരത്താൻ നാടൻ തോക്കുകളിൽനിന്ന് വെടിയുതിർത്തതാകാം പെല്ലെറ്റുകൾ വരാൻ കാരണമെന്നാണ് നിഗമനം. പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽനിന്ന് ഞായറാഴ്ച പിടികൂടിയ ‘ധോണി’ നിലവിൽ ധോണി വനം ഡിവിഷന്‍ ഓഫിസിനു സമീപത്തെ കൂട്ടിലാണ്.
English Summary: Gun pellets found inside the body of Elephant Dhoni