കഞ്ഞിക്കുഴി∙ ഇടുക്കിയിൽ വ്യാജമദ്യനിര്‍മാണ യൂണിറ്റ് കണ്ടെത്തി എക്സൈസ്. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബിനുവിന്‍റേതാണ് യൂണിറ്റ്. എഴുപത് ലീറ്റര്‍ വ്യാജമദ്യവും നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു.
വന്‍ തോതില്‍ വ്യാജമദ്യം നിര്‍മിക്കുന്ന യൂണിറ്റാണ് എക്സൈസ് കണ്ടെത്തിയത്. വ്യാജമദ്യത്തിനൊപ്പം ഏഴായിരത്തിലേറെ കുപ്പികളും 972 ലേബലുകളും പിടിച്ചു. 150 മില്ലി ലീറ്റര്‍ സ്പിരിറ്റ്, 100 മില്ലി ലീറ്റര്‍ കാരമല്‍, 782 ഹോളോഗ്രാം എന്നിവയും കണ്ടെത്തി.
ഒരു മോട്ടര്‍ പമ്പ് സെറ്റും ആയിരത്തി അഞ്ഞൂറോളം കുപ്പി അടപ്പുകളും നിരവധി വാട്ടര്‍ ജാറുകളും കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് പൂപ്പാറയില്‍ നിന്ന് വ്യാജമദ്യവുമായി പിടിയിലായ ബിനു റിമാന്‍ഡിലാണ്.
English Summary: Hooch production unit seized in Idukki