താനെ∙ കാമുകിയെ ‘വീഴ്ത്താൻ’ വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്‌കർ പവാർ (19) ആണ് അറസ്റ്റിലായത്. കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതിയില്‍നിന്ന് 13 വാഹനങ്ങൾ കണ്ടെടുത്തു.
തിങ്കളാഴ്ചയാണ് ശുഭം ഭാസ്‌കർ പവാർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായാണ് 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകൾ പൊലീസ് കണ്ടെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary: Maharashtra Man, 19, Stole Expensive Bikes To "Impress" Girlfriend