തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയനാണെന്നും അദ്ദേഹത്തിന്‍റെ എല്ലാ വാക്കുകളും പ്രവര്‍ത്തികളും ഗാന്ധിയന്‍ മൂല്യങ്ങളിലൂന്നിയാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെ വർഷങ്ങളായി തനിക്ക് വ്യക്തിപരമായി അറിയാമെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ ബാലതരംഗത്തിന്‍റെ ശലഭമേളാ വേദിയിലായിരുന്നു പരാമര്‍ശം. ഗവർണറും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഗവർണറുമായി സർക്കാരും പ്രതിപക്ഷവും ഒരുപോലെ ഭിന്നതയിൽ നിൽക്കെയാണ് മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ നിയമസഭയിൽ എത്തിയപ്പോൾ പ്രതിപക്ഷം ആരോപിച്ചിരുന്നു.
English Summary: Ramesh Chennithala on kerala governor Arif Mohammad Khan