പാലക്കാട്∙ എടത്തനാടുകരയിൽ കമുക് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വട്ടമണ്ണപ്പുറം അണയംങ്കോട്ടിൽ കല്ലിങ്ങൽ ജംഷീദ് ബാബുവിന്റെ മകൻ ഷാമിൽ (14) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ഫുട്‌ബോൾ കളിക്കാൻ ഗോൾ പോസ്റ്റ് ഒരുക്കാൻ കൂട്ടുകാരുടെ കൂടെ കമുക് മുറിക്കുന്നതിനിടെയാണ് അപകടം. മാതാവ്: സലീന. സഹോദരൻ: സാനിദ്.
English Summary: Student killed as tree falls