കൊച്ചി∙ അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണി അടക്കം മൂന്നുപേർ പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലാണ്. ഇവരിൽനിന്ന് എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവ പിടിച്ചെടുത്തു. അപർണ ആറുമാസം ഗർഭിണിയാണ്. അപർണയുടെ ചികിത്സയ്ക്ക് എന്ന പേരിൽ ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാട്.
ഇടപ്പള്ളിയില്‍ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ അപർണയും സനൂപും ചേർന്നാണ് മുറിയെടുത്തത്. രണ്ടാഴ്ചയിലേറെയായി സംഘം ഹോട്ടലിൽ താമസിക്കുകയായിരുന്നു. ലഹരിമാഫിയ സംഘങ്ങൾ തമ്പടിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിലും പരിശോധന നടത്തിയത്. അപർണയ്ക്കെതിരെ മുൻപും സമാന കേസുകളുണ്ട്. മോഷണ, വധശ്രമ കേസുകളിലെ പ്രതിയാണ് സനൂപ്.
English Summary: Three held with drugs in Kochi