തിരുവനന്തപുരം∙ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനാണ‌് വെട്ടേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ബൈക്കിലെത്തിയ പത്തംഗ സംഘം ഫറൂഖിനെ വീട്ടിൽനിന്നു വിളിച്ചിറക്കിയശേഷം വീടിന്റെ പരിസരത്തുവച്ചുതന്നെ ആക്രമിക്കുകയായിരുന്നു. വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. വടികൊണ്ട് മർദിക്കുകയും ചെയ്തു.
ഫറൂഖിന്റെ നിലവിളി കേട്ട് നാട്ടുകാർ ഒടികൂടിയതിനു പിന്നാലെ സംഘം കടന്നുകളഞ്ഞു. അക്രമികളുടെ കയ്യിൽനിന്ന് നഷ്ടമായ വടിവാൾ പൊലീസ് കണ്ടെടുത്തു. അക്രമികൾ ഉപേക്ഷിച്ച ഒരു ബൈക്കും കണ്ടെടുത്തു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പരുക്കേറ്റ ഫറൂഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്നാണ് വിവരം.
English Summary: Youth attacked by gang in Thiruvananthapuram