മമത സർക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നെന്ന് ബിജെപി; ബംഗാൾ ഗവർണറെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

Mamata Banerjee, CV Ananda Bose | Photo: Twitter, @Sudipta87205027
മമതാ ബാനർജി, സി.വി.ആനന്ദബോസ് (Photo: Twitter, @Sudipta87205027)
SHARE

ന്യൂഡൽഹി∙ മമതാ ബാനർജി സർക്കാരിനെ പരിധിവിട്ട് സംരക്ഷിക്കുന്നുവെന്ന ബിജെപി സംസ്ഥാന നേത‍ൃത്വത്തിന്റെ പരാതിയിൽ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പരാതി പരിശോധിക്കാനാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നാണ് വിവരം. 

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി ഗവർണർ അടുപ്പം കാണിക്കുന്നുവെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്ഭവനിൽ സംഘടിപ്പിച്ച സരസ്വതിപൂജ ചടങ്ങ് ബിജെപി നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ചടങ്ങിനിടെ തനിക്ക് ബംഗാളി പഠിക്കാൻ താൽപര്യമുണ്ടെന്ന് ഗവർണർ അറിയിച്ചതിനെയും ബിജെപി വിമർശിച്ചിരുന്നു. 

ഗവർണറുടെ താൽപര്യത്തെ മുഖ്യമന്ത്രി മമത ബാനർജി സ്വാഗതം ചെയ്തതിനു പിന്നാലെ, മുഖ്യമന്ത്രിയെ അധ്യാപികയാക്കി ഗവർണർ ബംഗാളി പഠിക്കുന്നത് നല്ല കാര്യമല്ലെന്നും നല്ലൊരു അധ്യാപികയെ തിരഞ്ഞെടുക്കാമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.

English Summary: After BJP Vs West Bengal governor, CV Ananda Bose summoned to Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS