അദാനി ഗ്രൂപ്പിനെതിരായ ആരോപണം: സെബി, ആർബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Gautam Adani Photo by SAM PANTHAKY AFP
ഗൗതം അദാനി (Photo by SAM PANTHAKY AFP)
SHARE

ന്യൂഡൽഹി∙ അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനം ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ റിസർവ് ബാങ്കും (ആർബിഐ) സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. നിയമവിരുദ്ധ നടപടികളോട് കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നുവെന്നും ഇത് കൊടുക്കൽ വാങ്ങലിന്റെ ഭാഗമോയെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് ചോദിച്ചു.

ആരോപണങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ്. ഇത്തരം റിപ്പോർട്ടുകൾക്കെതിരെ നരേന്ദ്ര മോദി സർക്കാർ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണ്. ആഗോളവൽക്കരണ കാലഘട്ടത്തിൽ കോർപറേറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളെ അടിസ്ഥാനരഹിതമെന്നു പറഞ്ഞ് തള്ളിക്കളയുന്നത് എങ്ങനെയെന്നും അദ്ദേഹം ആരാഞ്ഞു.

‘‘ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഉത്തരവാദികളായവരെക്കുറിച്ചുള്ള ആരോപണത്തിൽ ആർബിഐയുടെയും സെബിയുടെയും അന്വേഷണം ആവശ്യമാണ്. അദാനി ഗ്രൂപ്പും നിലവിലെ സർക്കാരും തമ്മിലുള്ള അടുത്ത ബന്ധം ഞങ്ങൾ പൂർണമായി മനസ്സിലാക്കുന്നു. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ആരോപണങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടേണ്ടത് പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ കടമയാണ്’’– ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.

Read Also: ‘ശത്രുക്കളുടെ മക്കൾക്കുപോലും ഈ രോഗം വരുത്തരുത്’: ട്വീറ്റിനു പിന്നാലെ മക്കളെ കൊന്ന് ജീവനൊടുക്കി ബിജെപി നേതാവും ഭാര്യയും

English Summary: Congress demands RBI, SEBI probe into Hindenburg report on Adani Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS