വിയന്ന∙ നവംബറിൽ പിടിയിലായ ഡച്ചുകാരനായ ഹാക്കർ, ഓസ്ട്രിയൻ പൗരന്മാരുടെ മുഴുവൻ വിവരങ്ങളും വിൽപ്പനയ്ക്കു വച്ചിരുന്നതായി റിപ്പോർട്ട്. പൗരന്മാരുടെ മുഴുവൻപേര്, വിലാസം, ജനനത്തീയതി തുടങ്ങിയവയാണ് വിൽപ്പനയ്ക്കുവച്ചത്. 2020 മേയിൽ ഓൺലൈൻ ഫോറത്തിലായിരുന്നു വിൽപ്പനയ്ക്കു ശ്രമമുണ്ടായത്.
90 ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയുടെ ജനസംഖ്യ 91 ലക്ഷം ആണ്. ഇറ്റലി, നെതർലൻഡ്സ്, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ളവരുടെ വിവരങ്ങളും ഇയാൾ വിൽപ്പനയ്ക്കു വച്ചിരുന്നു.
അജ്ഞാതരായ ചിലർ ഈ വിവരങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ഓസ്ട്രിയ പൊലീസ് വ്യക്തമാക്കി. ആംസ്റ്റർഡാമിലെ അപ്പാർട്മെന്റിലാണ് ഇരുപത്തഞ്ചുകാരനായ ഹാക്കറെ അറസ്റ്റ് ചെയ്തത്. ഡച്ച് പൊലീസിന്റെ അന്വേഷണത്തിലാണ് ഇയാളിപ്പോൾ. കൂടുതൽ വിവരങ്ങൾ ഓസ്ട്രിയ പൊലീസ് വെളിപ്പെടുത്തിയില്ല.
English Summary: Dutch hacker obtained virtually all Austrians' personal data, police say