കോതമംഗലം∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വെണ്ടുവഴി വാത്തപ്പിള്ളി വീട്ടിൽ അഖിൽ (27), പിണ്ടിക്കാനായിൽ വീട്ടിൽ ഷിൻറോ (34), ഇരമല്ലൂർ പുത്തൻപുര വീട്ടിൽ സുരേഷ് (കുഞ്ഞായി 34), മാതിരപ്പിള്ളി അറയ്ക്കൽ പുത്തൻ പുരയിൽ അഖിൽ (26) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
25 ന് രാത്രി പതിനൊന്ന് മണിയോടെയാണ് മുത്തംകുഴി സ്വദേശിയായ യുവാവിനെ കത്തിക്ക് കുത്തിയും കമ്പിയ്ക്കടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐ എം.ടി.റെജി, എഎസ്ഐമാരായ റെജി, രഘുനാഥ്, സലിം സിപിഒമാരായ നിജാസ്, ഷക്കീർ, അജിംസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary: murder attempt- Four people arrested